മടപ്പള്ളി പണ്ടൊരു സജീവനുണ്ടായിരുന്നു. പണ്ടല്ല ട്ടോ .. ഇപ്പഴും ണ്ട്. കൊയമാട്ടി സജീവന്‍ എന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും തിരിയും. അത്രക്ക് ബമ്പനാ ഓന്‍. ഓന്റെ നാക്കാണ് വില്ലന്‍. എന്ത് പറഞ്ഞാലും അത് നടക്കും. ഗുളികന്റെ കോട്ടയാണ് ഓന്റെ നാക്കെന്നാണ് മ്മളെ കൂമ്പ് വിജയെന്റെ കണ്ടുപിടുത്തം.

സജീവന്‍ ഒരു ദിവസം കോളേജ് ഗ്രൌണ്ടിലേക്ക് പോന്ന വഴി മ്മളെ ഖദീശ ഉമ്മേന്റെ നാലഞ്ച് ആട്ടിന്‍കുട്ടികള്‍ നിന്ന് പുല്ല് തിന്നിന്നത് കണ്ടു. അതില്‍ രണ്ടെണ്ണം അലക്ക് കല്ലിന്റെ മോളില് കേറി നിന്ന് അടിയും കൂടുന്നുണ്ടായിരുന്നു. ഒടനെ വന്ന് സജീവന്റെ വായിന്ന് കമന്റ്.
"ഉജാല മുക്കിയിട്ടത് പോലെ അല്ലെ കെടക്കുന്നത്. "
നാലു ദിവസത്തിനുള്ളില്‍ എല്ലാ ആട്ടിന്‍ കുട്ട്യോളും ചത്ത് പോയെന്നതു മടപ്പള്ളി ചരിത്രത്തിലെ ഒരേട്.
എടക്കണ്ടി കുന്നുമ്മല് മണ്ണ് കോരാന്‍ വന്ന ജെ സീ ബി കാണാന്‍ എല്ലാരും പോന്നെ കൂട്ടത്തില്‍ സജീവനും പോയി. അവിടെ മണ്ണ് കോരല്‍ തകൃതിയില്‍ നടക്കുകയാണ്.
"തുമ്പികൈ കൊണ്ട് അങ്ങനെ കോരി കോരി ഇടുന്ന് ല്ലേ. ഇങ്ങനെ പണി എടുത്താല്‍ ഇവന് വരുത്തം ഒന്നും വരുല്ലോളി.. "
നാക്ക് വായിലിട്ടില്ല. അതിനു മുന്‍പേ ഒരു വിറയലോടെ ജെ സീ ബി പണി മതിയാക്കി. പിന്നെ കോഴിക്കോട്ന്നു സര്‍വീസ് എഞ്ചിനീയര്‍ വന്ന് അത് ശരിയാക്കാന്‍ വയിന്നേരമായി.
ഓന്റെ നാക്കിന്റെ ശക്തി ശരിക്കും അറിഞ്ഞത് മ്മളെ ഗുമ്മു സുജി ആണ്. സജീവന്‍ ഒരു ദിവസം ബ്രെതെര്‍സില്‍ കേറി ചെല്ലുമ്പോള്‍ സുജി അവിടെ ഇരുന്നു ചായ കുടിക്കുന്നാണ്.
"ഇദിങ്ങനെ ഉള്ളിലേക്ക് പോക്ക് മാത്രേ ഉള്ളു മോനെ....!! കൊറേ നേരായല്ലോ ഇങ്ങനെ കെടന്നു ചവക്കുന്നു."
സുജി അന്നേരം തൊട്ട് നിര്‍ത്താതെ തൂറാന്‍ തൊടങ്ങിയതും മാഹി ആസ്പത്രി പോയി പ്ലുഗ് ഇടേണ്ടി വന്നതും പ്രസിദ്ധീകരണ യോഗ്യമല്ല എന്ന് കണ്ടതിനാല്‍ ഇവിടെ എഴുതുന്നില്ല.
പിന്‍പാര
ഓനെ കൂട്ടി നടക്കണ്ടാന്നു സുരേട്ടന്‍ എപ്പോഴും സുര്‍ജീനോട് പറയും. പക്ഷെ ചെലര് കൊണ്ടാലേ പഠിക്കു. മടപ്പള്ളി പ്രിയേഷിന്നു സെക്കന്റ് ഷോയും കഴിഞ്ഞു വരുമ്പോള്‍, റോഡ് സൈഡില്‍ നിന്ന് നീട്ടി മൂത്രം ഒഴിക്കുന്ന സുര്‍ജീനെ നോക്കി കൊയമാട്ടി പറഞ്ഞു......!!!
-------------------------------------------------------------------!!!
No comments:
Post a Comment
അഭിപ്രായം ആവാം....